Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri Police Station

പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യും; എ​ൻ​ആ​ര്‍​ഐ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നാ​യി സം​സ്ഥാ​ന​ത്ത് എ​ൻ​ആ​ർ​ഐ പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ഇ​ട​പെ​ട​ലും ന​ട​ത്തു​ന്ന​തി​നാ​യാ​ണ് പ്ര​ത്യേ​ക സ്റ്റേ​ഷ​ൻ പോലീസ് ആസ്ഥാനത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശം മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റും നോ​ര്‍​ക്ക​യും പ്ര​വാ​സി​ക​ള്‍​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ൻ​ആ​ർ​ഐ പോ​ലീ​സ് സ്റ്റേ​ഷ​ൻ 25 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും.

ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റു​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ ത​ട്ടി​പ്പു​ക​ള്‍, സൈ​ബ​ര്‍ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ള്‍, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, വ്യാ​ജ ജോ​ലി ഓ​ഫ​റു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ ത​ട്ടി​പ്പു​ക​ള്‍ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് എ​ൻ​ആ​ര്‍​ഐ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up